Header Ads

  • Breaking News

    കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ജീവനക്കാരെ സർക്കാർ ഏറ്റെടുക്കുന്ന നടപടി വേഗത്തിലാക്കണം : കെ ജി എൻ എ



    കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ജീവനക്കാരെ സർക്കാർ ഏറ്റെടുക്കുന്ന നടപടി വേഗത്തിലാക്കണമെന്ന്‌ കേരള ഗവ. നേഴ്‌സസ്‌ അസോസിയേഷൻ (കെജിഎൻഎ) ജില്ലാ  സമ്മേളനം ആവശ്യപ്പെട്ടു.  

    താലൂക്ക്‌, ജില്ല, ജനറൽആശുപത്രികളിലും പുതിയ തസ്‌തികകൾ സൃഷ്‌ടിക്കുക, ഡയാലിസിസ്‌, കാത്ത്‌ലാബ്‌, ട്രോമകെയർ തുടങ്ങിയവ  ആരംഭിക്കുന്ന യൂണിറ്റുകളിൽ മതിയായ സ്‌റ്റാഫ്‌ തസ്‌തിക അനുവദിക്കുക  തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. 

    സംഗമം ഓഡിറ്റോറിയത്തിൽ മുൻ മന്ത്രി പി കെ ശ്രീമതി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ഇ സുമ അധ്യക്ഷയായി. 

    ടി വി ദീപ രക്തസാക്ഷി പ്രമേയവും സരുൺ കല്ലിൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെജിഎൻഎ ജനറൽ സെക്രട്ടറി ടി സുബ്രഹ്മണ്യൻ, കെ സുധീർ, കെഎംവി ചന്ദ്രൻ, കെ വി പുഷ്‌പജ, കെ സവിത എന്നിവർ സംസാരിച്ചു. 
    പ്രതിനിധി സമ്മേളനം എ എൻ ഷംസീർ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ഗ്രേസി ജോസഫ്‌ അധ്യക്ഷയായി. ടി സുബ്രഹ്മണ്യൻ, ടി ടി ഖമറുസമാൻ, സനീഷ്‌ ടി തോമസ്‌, ബേബി സുധേഷ്‌, ടി ഷീജ, എ എൻ രതീഷ്‌, തൃശൂർ ജില്ലാ സെക്രട്ടറി കെ വി ബീന എന്നിവർ സംസാരിച്ചു.   

    ليست هناك تعليقات

    Post Top Ad

    Post Bottom Ad