Header Ads

  • Breaking News

    അവിനാശി അപകടം: ഇനിയും തിരിച്ചറിയാനാകാതെ എട്ടോളം പേർ; പരിക്കേറ്റ രണ്ടുപേരുടെ നിലഗുരുതരം



    കോയമ്പത്തൂർ: 19 പേരുടെ മരണത്തിനിടയാക്കിയ കോയമ്പത്തൂർ - അവിനാശി പാതയിലുണ്ടായ അപകടത്തിൽ മരിച്ചവരിൽ 8 പേരെ ഇനിയും തിരിച്ചറിഞ്ഞില്ല. 11 പേരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. 19 പേർ മരിച്ചെന്നാണ് ഔഗ്യോഗിക കണക്കെങ്കിലും 20 പേർ മരിച്ചെന്ന അഭ്യൂഹമുണ്ട്. 25 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. അപകടത്തിൽ കെഎസ്ആർടിസി ബസിലെ കണ്ടക്ടറും ഡ്രൈവറും മരിച്ചിരുന്നു. പരിക്കേറ്റവർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.

    തൃശൂർ സ്വദേശികളായ മണികണ്ഠൻ, റോസ്‌ലി, ഹനീഷ്, നാസിഫ് മുഹമ്മദ്, സോനാ സണ്ണി, ഹാരിസ്, എറണാകുളം സ്വദേശി ഐശ്വര്യ, ജിസ്‌മോൻ ഷാജു, ഇഗ്നി റാഫേൽ, പാലക്കാട് സ്വദേശി ശിവകുമാർ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരിൽ 5 പേർ സ്ത്രീകളാണ്. രണ്ട് പേർ വിദ്യാർത്ഥികളാണ്. ഡ്രൈവർ ബൈജു, കണ്ടക്ടർ വി ഡി ഗിരീഷ് എന്നിവരും മരിച്ചു.

    കെഎസ്ആർടിസി ബ​സി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത് എ​റ​ണാ​കു​ളം ര​ജി​സ്ട്രേ​ഷ​ന്‍ ലോ​റിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ടൈ​ലു​മാ​യി എ​റ​ണാ​കു​ള​ത്തു​നി​ന്നു സേ​ല​ത്തേ​ക്കു പോ​യ ലോ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. ടയർ പഞ്ചറായിരുന്നതിനെ തുടർന്ന് ലോ​റി ഡി​വൈ​ഡ​ര്‍ ത​ക​ര്‍​ത്ത് മ​റു​വ​ശ​ത്തു​കൂ​ടി പോ​യ ബ​സി​ല്‍ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അതേസമയം, ലോറി ഡ്രൈവർ പോലീസിൽ കീഴടങ്ങി. പാലക്കാട് സ്വദേശി ഹേമരാജാണ് കീഴടങ്ങിയത്.
     

    ليست هناك تعليقات

    Post Top Ad

    Post Bottom Ad