Header Ads

  • Breaking News

    മമ്മൂട്ടി കുടുംബത്തിലേക്ക് പുതിയ റേഞ്ച് റോവർ;പുതിയ കാർ സ്വന്തമാക്കി ദുൽഖർ


    വാഹന കമ്പക്കാരാണ് മലയാളികളുടെ പ്രിയ താരങ്ങളായ മമ്മൂട്ടിയും ദുൽഖർ സൽമാനും. അവരുടെ വാഹന പ്രിയം അവർ തന്നെ പല തവണ തെളിയിച്ചിട്ടുള്ളതാണ്. ഇപ്പോൾ മറ്റൊരു അതിഥിയെ കൂടി തങ്ങളുടെ വീട്ടിലേക്ക് സ്വന്തമാക്കിയിരിക്കുകയാണ് ഇരുവരും. ലാൻഡ് റോവറിന്റെ റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയാണ് 369 ഗ്യാരേജിലെ ഏറ്റവും പുതിയ വാഹനമായ റേഞ്ച് റോവറിന്റെ ഉയർന്ന വകഭേദങ്ങളിലൊന്നായ ഓട്ടോബയോഗ്രഫിയുടെ ലോങ് വീൽബെയസ് പതിപ്പാണ് കൊച്ചിയിലെ ജാഗ്വർ ലാൻഡ് റോവർ ഡീലർഷിപ്പായ മൂത്തൂറ്റ് മോട്ടോഴ്സിൽ നിന്ന് ഇവർ സ്വന്തമാക്കിയത്.

    ഇരുവരുടേയും താൽപര്യ പ്രകാരം നിരവധി കസ്റ്റമൈസേഷനുകൾ വരുത്തിയ 4.4 ലീറ്റർ ഡീസൽ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 335 ബിഎച്ച്പ് കരുത്തുണ്ട്. 22 ഇഞ്ച് 9 സ്പ്ലിറ്റ് സ്പോക്ക് ഗാർക്ക് ഗ്രേ ഡയമണ്ട് ഫിനിഷ് അലോയ് വീലുകൾ, വിന്റേജ് ടാൻ സീറ്റുകൾ, വിന്റേജ് ടാൻ ഇന്റീയർ, 24 വേ ഹീറ്റഡ് ആന്റ് കൂൾഡും മസാജ് സൗകര്യങ്ങളുമുള്ള മുൻ സീറ്റുകൾ, എക്സ്ക്യൂട്ടീവ് പിൻ സീറ്റുകൾ, ലംബാർ മസാജിങ് സൗകര്യമുള്ള പിൻ സീറ്റുകൾ തുടങ്ങി നിരവധി കസ്റ്റമൈസേഷനുകൾ വരുത്തിയ ഈ വാഹനത്തിന്റെ വില ഏകദേശം 3.5 കോടി രൂപയാണ്.


    ഇതിനിടെ ദുൽഖർ സൽമാൻ, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവർ ഒന്നിക്കുന്ന വരനെ ആവശ്യമുണ്ട് വിജയകരമായി പ്രദർശനം തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് അതിഗംഭീര റിപ്പോർട്ടുകൾ ആണ് ലഭിക്കുന്നത്.സുരേഷ് ഗോപിയും ശോഭനയും ഏറെ ക്കാലത്തിനുശേഷം ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട് . ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റും ഇത് തന്നെ.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad