Header Ads

  • Breaking News

    ഊതിച്ചുള്ള പരിശോധന വേണ്ട; കൊറോണയുടെ പശ്ചാത്തലത്തിൽ ബ്രത്തലൈസര്‍ പരിശോധന നിർത്തിവെക്കാൻ നിർദേശം



    തിരുവനന്തപുരം: മദ്യപിച്ച്‌ വാഹനം ഓടിക്കുന്നവരെ കണ്ടെത്താനായി ബ്രത്തലൈസര്‍ ഉപകരണം ഉപയോഗിച്ചു നടത്തുന്ന പരിശോധന നിര്‍ത്തിവയ്ക്കാന്‍ നിർദേശം. ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റയാണ് പൊലീസിന് നിർദേശം നൽകിയത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജനങ്ങളില്‍ ഭീതിയും ആശങ്കയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ നിര്‍ദേശം.

    ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ബ്രത്തലൈസര്‍ ഉപയോഗിച്ചുള്ള പരിശോധന വിലക്കാനാണ് നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് എതിരെ കേസ് റജിസ്റ്റര്‍ ചെയ്യാനും ഡിജിപി നിര്‍ദേശിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad