Header Ads

  • Breaking News

    മാടായി സഹകരണ റൂറൽ ബാങ്ക് ഏഴിലോട് ശാഖ നവീകരിച്ച കെട്ടിടത്തിൽ


    പിലാത്തറ: 

    മാടായി കോ–--ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഏഴിലോട് സായാഹ്ന ശാഖ നവീകരിച്ച പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. ടി വി രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ പി പി ദാമോദരൻ അധ്യക്ഷനായി. 

    ജോ. രജിസ്ട്രാർ എം കെ ദിനേശ് ബാബു നിക്ഷേപം സ്വീകരിച്ചു. ഒ വി നാരായണൻ വായ്പ വിതരണം നടത്തി. ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ്‌ പി പ്രഭാവതി ലോക്കർ ഉദ്ഘാടനം ചെയ്തു. അസി. രജിസ്ട്രാർ എൻ കെ മോഹൻരാജ് റിസ്ക് ഫണ്ട് വിതരണം ചെയ്തു. പി വിമല റിപ്പോർട്ട് അവതരിപ്പിച്ചു. 
    കെ പത്മനാഭൻ, കെ വി ബാലൻ, സി എം വേണുഗോപാലൻ, എൻ വത്സലൻ, എം വി ശശി, കെ കുഞ്ഞിക്കണ്ണൻ, ടി  ചന്ദ്രൻ, പി ഗോവിന്ദൻ, കെ എസ് ശംഭു നമ്പൂതിരി, എം നജ്മുദ്ദീൻ, എം ബാലകൃഷ്ണൻ, കെ നാരായണൻ  എന്നിവർ സംസാരിച്ചു. ടി കെ ദിവാകരൻ സ്വാഗതവും, കെ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad