Header Ads

  • Breaking News

    വിവരാവകാശ പ്രവർത്തകൻ മഹേഷ് വിജയന് നേരെയുണ്ടായ മണ്ണ് മാഫിയാ അക്രമത്തിൽ പ്രതിഷേധിച്ച് കോട്ടയം നഗരസഭയിലേക്ക് മാർച്ച് ഇന്ന് 



    കോട്ടയം: വിവരാവകാശ - പരിസ്ഥിതി പ്രവർത്തകൻ മഹേഷ് വിജയന് നേരെയുണ്ടായ മാഫിയാ അക്രമത്തിൽ പ്രതിഷേധിച്ച് കോട്ടയം നഗരസഭയിലേക്ക് ഇന്ന് മാർച്ചും ധർണയും നടത്തും. നഗരസഭയ്ക്ക് അകത്ത് വെച്ച് മണ്ണ് മാഫിയ നടത്തിയ അക്രമത്തിൽ കർശന നടപടി സ്വീകരിക്കാതത്വത്തിൽ പ്രതിഷേധിച്ചാണ് മാർച്ച്. രാവിലെ 11 മണിക്ക് മാർച്ച് ആരംഭിക്കും.
     
    പൊതു പ്രവര്‍ത്തകനും വിവരാവകാശ പ്രവര്‍ത്തകനുമായ മഹേഷ് വിജയനെയാണ് കോട്ടയം നഗരസഭാ ഓഫീസിനുള്ളിലിട്ട് കഴിഞ്ഞ ആഴ്ചയിൽ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ തലയ്ക്ക് പൊട്ടലുണ്ടാകുകയും ശരീരത്തിലാകമാനം പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

    കഞ്ഞിക്കുഴി ഭാഗത്തെ മണ്ണെടുപ്പ് സംബന്ധിച്ച പരാതി അസിസ്റ്റന്റ്റ് എന്‍ജിനീയറെ നേരില്‍ കണ്ട് സംസാരിക്കാന്‍ എത്തിയതായിരുന്നു മഹേഷ്. എ.ഇ സീറ്റില്‍ ഇല്ലാതിരുന്നതിനാല്‍ അദ്ദേഹത്തെ മൊബൈലില്‍ വിളിച്ച്‌ പരാതിയെ പറ്റി മഹേഷ് സംസാരിച്ചു. ഫോണില്‍ സംസാരിക്കുന്നത് കരാറുകാര്‍ കേള്‍ക്കുകയും തുടര്‍ന്ന് അവരിലൊരാള്‍ തൊട്ടടുത്ത് തന്നെയുള്ള കരാറുകാരുടെ വിശ്രമമുറിയിലേക്ക് വിളിച്ച്‌ കയറ്റി മർദ്ധിക്കുകയുമായിരുന്നു. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad