കോറോണ സംശയം; കൊച്ചിയിൽ ഒരാൾ നിരീക്ഷണത്തിൽ
കൊറോണ രോഗലക്ഷണങ്ങളോടെ സംസ്ഥാനത്ത് ഒരാളെ കൂടി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. മലേഷ്യയിൽ നിന്ന് കേരളത്തിലെത്തിയ ആൾക്കാണ് കൊറോണയ്ക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടെത്തിയത്. രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചതായും ഫലം നാളെ ലഭിക്കുമെന്നും ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചു. സംസ്ഥാനത്ത് 135 പേർ മാത്രമാണ് ഇപ്പോഴും നിരീക്ഷണത്തിൽ തുടരുന്നതെന്നും കൊറോണ ബാധിച്ച 3 വിദ്യാർത്ഥികളും രോഗത്തെ അതിജീവിച്ചെന്നും മന്ത്രി പറഞ്ഞു.
കോറോണ സംശയം; കൊച്ചിയിൽ ഒരാൾ നിരീക്ഷണത്തിൽ
ليست هناك تعليقات
إرسال تعليق