വിദേശ വനിതയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ട് പേർ പിടിയിൽ

കൊച്ചി: വിദേശ വനിതയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ടു പേരെ കൊച്ചി സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഇന്‍സാഫ്, അന്‍സാരി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തായ്ലന്ഡ് സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി.
എറണാകുളം സെന്‍ട്രല്‍ പോലീസില്‍ യുവതി നല്കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പരാതിക്കാരിയുടെ മകന് മലപ്പുറത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്നുണ്ട്. മകനെ കാണാനായി ഇവര്‍ പലതവണ കേരളത്തില്‍ വന്നിരുന്നു. യാത്രകളില്‍ ഇവരുടെ സഹായിയായിരുന്നവരാണ് പീഡിപ്പിച്ചത്.
ليست هناك تعليقات
إرسال تعليق