Header Ads

  • Breaking News

    ഫഹദ് ചിത്രങ്ങൾക്ക് പ്രിയമേറുന്നു…മൺസൂൺ മാംഗോസ് റീ റിലീസ് ചെയ്യാനൊരുങ്ങി അണിയറ പ്രവർത്തകർ


    ഒരു ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയനായ അബി വർഗീസ് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രമാണ് മൺസൂൺ മാംഗോസ്. ചാനല്‍ ഫൈവ് റിലീസ്, സ്‌നേഹ റിലീസ് എന്നിവര്‍ ചേര്‍ന്ന് മാര്‍ച്ച് 20 ന് ചിത്രം വീണ്ടും പ്രദർശനത്തിനെത്തിക്കുകയാണ്. കായല്‍ ഫിലിംസിന്റെ ബാനറില്‍ തമ്പി ആന്റണി തെക്കേക്ക്, പ്രേമ തെക്കേക്ക് എന്നിവര്‍ ചേർന്ന് നിർമ്മിച്ച ചിത്രം പൂർണമായും ചിത്രീകരിച്ചിരിക്കുന്നത് അമേരിക്കയിലാണ്. സിനിമാ ഭ്രമം തലയ്ക്കു പിടിച്ച് ജോലി കളഞ്ഞ് സിനിമ പിടിക്കാനിറങ്ങിയ ദാവീദ് പള്ളിക്കല്‍ എന്ന കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്.

    ഐശ്വര്യ മേനോന്‍, വിജയ് റാസ്, വിനയ് ഫോര്‍ട്ട്, ടൊവിനോ തോമസ്, സഞ്ജു ശിവറാം, ജേക്കബ് ഗ്രിഗറി, നന്ദു കെ, ജോസുകുട്ടി വി, സജിനി എസ്, തമ്പി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ലൂക്കാസ് പ്രോച്ചിനികും സംഗീത സംവിധാനം ജേക്‌സ് ബിജോയും ആണ്.

    നിലവിൽ ഫഹദ് ഫാസിൽ നായകനായി എത്തിയ ട്രാൻസ് തിയറ്ററിൽ പ്രദർശനം തുടരുകയാണ്.
    ഏഴ്‌വർഷത്തെ ഇടവേളയ്ക്ക് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസ് വ്യാഴാഴ്ചയാണ് തിയറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഫഹദ് ഫാസിലിന്റെ അത്യുജല പ്രകടനവും ചിത്രത്തിന്റെ ഏറ്റവും മികവുള്ള ഘടകങ്ങളിൽ ഒന്നാണ്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad