Header Ads

  • Breaking News

    കോണ്‍ഗ്രസിനെക്കുറിച്ച്‌ മുസ്ലീംലീഗ് ആശങ്ക അറിയിച്ചിട്ടില്ല;  കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങളുണ്ടെന്നത് മാധ്യമ സൃഷ്ടി: മുല്ലപ്പള്ളി



    തിരുവനന്തപുരം: കോണ്‍ഗ്രസിനെക്കുറിച്ച്‌ മുസ്ലീംലീഗ് ആശങ്ക അറിയിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കുഞ്ഞാലിക്കുട്ടി ഇന്നലെ രാവിലെ തന്നെ സന്ദര്‍ശിച്ചിരുന്നു. യുഡിഎഫിലെ അസ്വാരസ്യങ്ങള്‍ പറഞ്ഞു തീര്‍ക്കണമെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങളില്ല, അത് മാധ്യമ സൃഷ്ടി മാത്രമാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

    കെപിസിസി പ്രസിഡന്റെന്ന നിലയില്‍ എല്ലാവരെയും ഒരുമിപ്പിച്ചാണ് കൊണ്ടുപോകുന്നത്. രാഷ്ട്രീയകാര്യ സമിതിക്കുശേഷം പിറ്റെ ദിവസങ്ങളിലെ പത്രങ്ങളില്‍ വന്ന വാര്‍ത്തയില്‍ ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തു നിന്നും യാതൊരു വീഴ്ചയുമുണ്ടായിട്ടില്ല.
    സമീപകാലത്ത് കാണാത്ത വളരെ നല്ല രീതിയിലുള്ള ചര്‍ച്ചയാണ് രാഷ്ട്രീയകാര്യ സമിതിയില്‍ നടന്നത്. ഗൗരവപൂര്‍ണമായ സംഭവവികാസങ്ങളൊന്നും ഇല്ലാത്തതുകൊണ്ടാണ് രാഷ്ട്രീയകാര്യ സമിതി മാറ്റി വച്ചത്.

    അതിന് മറ്റ് രീതിയിലുള്ള വ്യാഖ്യാനങ്ങള്‍ ശരിയല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. പാര്‍ട്ടിയിലുള്ള മുഴുവന്‍ നേതാക്കളെയും വിശ്വാസത്തിലെടുത്താണ് മുന്നോട്ട് പോകുന്നത്. പ്രതിപക്ഷ നേതാവിനോടും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും പാര്‍ട്ടി കാര്യങ്ങള്‍ നിരന്തരം ചര്‍ച്ച ചെയ്യാറുണ്ട്. പാര്‍ട്ടിയുടെ വിശാലമായ താല്‍പര്യങ്ങള്‍ മാത്രമാണ് തന്റെ ലക്ഷ്യം. പാര്‍ട്ടിയില്‍ ഒരു അസ്വാരസ്യങ്ങള്‍ ഇല്ലെന്നും മുല്ലപ്പള്ളി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad