Header Ads

  • Breaking News

    സംസ്ഥാനത്ത് 472.86 കോടി രൂപ പ്രളയ സെസായി പിരിച്ചെടുത്തെന്ന് ധനമന്ത്രി



    തുരുവനന്തപുരം: സംസ്ഥാനത്ത് 472.86 കോടി രൂപ പ്രളയ സെസായി പിരിച്ചെടുത്തെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ജനുവരി 31 വരെയുള്ള കണക്കാണ് മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചത്. എൻ ഷംസുദ്ദീന്റെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്. അതേ സമയം, സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തുന്നത് പരിഗണനയിൽ ഇല്ലെന്ന് ധനമന്ത്രി സഭയെ അറിയിച്ചു. 9 സർക്കാർ സ്ഥാപനങ്ങളും വകുപ്പുകളും പെൻഷൻ പ്രായം ഉയർത്തുന്നത് സംബന്ധിച്ച് അവശ്യം ഉന്നയിച്ചിരുന്നു. ഇതിൽ 8 സ്ഥാപനങ്ങൾ വകുപ്പിന് കത്ത് നൽകിയിരുന്നുവെന്നും ധനമന്ത്രി തോമസ് ഐസക് നിയമസഭയെ രേഖാമൂലം അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad