കണ്ണൂർ വിമാനത്തവളത്തിൽനിന്ന് 38.50 ലക്ഷത്തിന്റെ സ്വർണം പിടിച്ചു
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെയും സ്വർണ വേട്ട. ഒളിപ്പിച്ചു കടത്തുകയായിരുന്ന 38,49,555 രൂപ വില വരുന്ന സ്വർണം പിടികൂടി. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് അമ്പലത്തറ പുള്ളൂരിലെ ഫൈസൽ മുന്നമിൽനിന്നാണ് 947 ഗ്രാം സ്വർണം പിടികൂടിയത്. ഇന്നലെ പുലർച്ചെ ദുബായിൽ നിന്നെത്തിയ ഗോ എയർ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഫൈസൽ.
പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണർ ഇ. വികാസിന്‍റെ നേതൃത്വത്തിലുള്ള സംഘം ഫൈസലിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു. ഗുളിക രൂപത്തിലാക്കിയ നാല് എണ്ണമാണ് മല ദ്വാരത്തിൽ ഒളിപ്പിച്ചിരുന്നത്. പിടികൂടിയ സ്വർണം പിന്നീട് വേർതിരിച്ചെടുത്തു.
മലദ്വാരത്തിലും ശരീരത്തിലുമായി സ്വർണം ഒളിപ്പിച്ചു കണ്ണൂർ വിമാനത്താവളം വഴി കടത്തുന്നത് വ്യാപകമായതോടെ കസ്റ്റംസ് പരിശോധന ശക്തമാക്കിയിരുന്നു. പുതുവർഷം തുടങ്ങി ഇതിനകം രണ്ടുകോടിയിലധികം രൂപയുടെ സ്വർണമാണ് ഒളിപ്പിച്ചു കടത്തുന്നതിനിടെ പിടികൂടിയത്. പരിശോധനയിൽ കസ്റ്റംസ് അസി. കമ്മീഷണർ ഇ. വികാസിനു പുറമെ സൂപ്രണ്ടുമാരായ രാജു നിക്കുന്നത്ത്, വി.പി. ബേബി, എസ്.നന്ദകുമാർ, ഇൻസ്പെക്ടർമാരായ വി. പ്രകാശൻ, ഗുർമിത്ത് സിംഗ്, കെ. ഹബീബ്, ദിലീപ് കൗശൽ, കെ. കൗശൽ ഹബീബ്, മനോജ്, യാദവ്, പ്രിയങ്ക, ഹവീൽദാരായ തോമസ് സേവ്യർ എന്നിവരും പങ്കെടുത്തു.

ليست هناك تعليقات
إرسال تعليق