ഇടുക്കിയിൽ സ്വകാര്യ വ്യക്തികൾ കയ്യേറിയ 315 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു
കൊന്നത്തടി:
ഇടുക്കിയില്‍ കൊന്നത്തടി കരിമലയില്‍ സ്വകാര്യ വ്യക്തികള്‍ കയ്യേറിയ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. കയ്യേറിയ 315 ഏക്കര്‍ ഭൂമിയാണ് സർക്കാർ തിരിച്ചുപിടിച്ചത്. ഭൂമി കയ്യേറി നിര്‍മിച്ച കെട്ടിടം റവന്യൂ വകുപ്പ് സീല്‍ ചെയ്തു. ജില്ല കളക്ടര്‍ നേരിട്ടെത്തിയാണ് കരിമലയ്ക്ക് മുകളില്‍ 33 പേര്‍ ചേര്‍ന്ന് കയ്യേറിയ 315 ഏക്കര്‍ ഭൂമി ഏറ്റെടുത്തത്. ഏറ്റെടുത്ത ഭൂമിയില്‍ റവന്യൂ വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചു. ഭൂമി കൈയ്യേറിയവര്‍ക്കെതിരെ നിയമനടപടിയെടുക്കും.
നേരത്തെ കൊന്നത്തടി വില്ലേജ് ഓഫീസറുടെ പരിശോധനയില്‍ മേഖലയില്‍ വ്യാപക കയ്യേറ്റം നടക്കുന്നതായി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഭൂമി പ്ലോട്ടുകളായി തിരിച്ച് വില്‍പ്പന നടത്താന്‍ പോകുന്നതായി റവന്യൂ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു മിന്നല്‍ നടപടി.

ليست هناك تعليقات
إرسال تعليق