Header Ads

  • Breaking News

    ഹോട്ട് ലുക്കിൽ സൂപ്പർ ഡാൻസുമായി ഡിഷ പടാണി; ബാഗി 3യിലെ ഡു യു ലൗ മീ സോങ്ങ് പുറത്തിറങ്ങി [VIDEO]


    പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ടൈഗർ ഷെറോഫ് ചിത്രം ബാഗി 3യിലെ ഡു യു ലൗ മീ സോങ്ങ് പുറത്തിറങ്ങി. ഹോട്ട് ലുക്കിൽ സൂപ്പർ ഡാൻസുമായി വരുന്ന ഡിഷ പടാണി തന്നെയാണ് ഗാനത്തിന്റെ ഏറ്റവും വലിയ ആകർഷണീയത. ബാഗി സീരിസിലെ മൂന്നാമത്തെ ചിത്രമായ ബാഗി 3 തമിഴ് ചിത്രമായ വേട്ടൈയുടെ ഒഫീഷ്യൽ റീമേക്കാണ്. റിതേഷ് ദേശ്മുഖ്, ശ്രദ്ധ കപൂർ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കിടിലൻ ആക്ഷൻ നിറഞ്ഞ ചിത്രത്തിന്റെ ട്രെയ്‌ലർ ഹിറ്റ് ചാർട്ടിലുണ്ട്.

    അഹമ്മദ് ഖാൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം നാദിയാദ്‌വാല ഗ്രാൻഡ്‌സൺ എന്റെർറ്റൈന്മെന്റും ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും ചേർന്നാണ്. മാർച്ച് ആറിനാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ഹൃതിക് റോഷനൊപ്പം വാർ എന്ന സൂപ്പർഹിറ്റ് ആക്ഷൻ ത്രില്ലറിൽ ഒന്നിച്ച ടൈഗർ ബാഗി 3യുമായി എത്തുമ്പോൾ പ്രേക്ഷകരും പ്രതീക്ഷയിലാണ്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad