എസ്.എസ്.എല്‍.സി ഹാള്‍ ടിക്കറ്റ് 19 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം
എസ്.എസ്.എല്‍.സി പരീക്ഷയുടെ ഹാള്‍ ടിക്കറ്റുകള്‍ 19 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. മാര്‍ച്ച് 10 മുതല്‍ 26 വരെയാണ് പരീക്ഷ. 2945 പരീക്ഷാ കേന്ദ്രങ്ങളിലായി 4,22,347 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. 2,16,059 ആണ്‍കുട്ടികളും 2,06,288 പെണ്‍കുട്ടികളും..
മലയാളം മീഡിയത്തില്‍ 2,17,184 പേരും ഇംഗ്ലീഷ് മീഡീയത്തില്‍ 2,01,259 പേരും പരീക്ഷയെഴുതും. പ്രാദേശിക ഭാഷകളില്‍ തമിഴ് (2377), കന്നട (1527) വിദ്യാര്‍ത്ഥികളുണ്ട്. 1749 പേര്‍ പ്രൈവറ്റായി പരീക്ഷയെഴുതുന്നു.. മോഡല്‍ പരീക്ഷ ഇന്നലെ ആരംഭിച്ചു. 20 ന് അവസാനിക്കും. ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ഏപ്രില്‍ 2 ന് ആരംഭിച്ച് 23 ന് അവസാനിക്കും.

ليست هناك تعليقات
إرسال تعليق