Header Ads

  • Breaking News

    ആശുപത്രികള്‍ കേന്ദ്രീകരിച്ച് മാല മോഷണം,19കാരിയായ പഴയങ്ങാടി സ്വദേശിനി പയ്യന്നൂരില്‍ പിടിയിൽ


    ആശുപത്രികള്‍ കേന്ദ്രീകരിച്ച് കുട്ടികളുടെ കഴുത്തില്‍ നിന്നും മാല മോഷ്ടിക്കുന്ന യുവതി പിടിയില്‍. 
    പഴയങ്ങാടി മുട്ടം സ്വദേശിനി പി. ഫര്‍ഹാന (19) യെയാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.  
    ഇന്നലെ വൈകീട്ട് 5 മണിയോടെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലാണ് സംഭവം. പേരക്കുട്ടിയെ കാണിക്കാനായി ആശുപത്രിയിലെത്തിയ പെരുമ്പ സ്വദേശിനി റഹിയാനത്താണ് പരാതിക്കാരി. ഇവരുടെ കയ്യില്‍ നിന്നും കുട്ടിയെ കളിപ്പിക്കാനായി വാങ്ങിയ ശേഷം പ്രതി മാല മോഷ്ടിക്കുകയായിരുന്നു. 

    മാല കൈക്കലാക്കിയതിനു ശേഷം കുട്ടിയെ തിരികെ ഏല്‍പിച്ച് തന്ത്രപരമായി മുങ്ങിയ പ്രതിയെ അടുത്തുള്ള ജ്വല്ലറിയില്‍ നിന്നാണ് പിടികൂടിയത്. മാല നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പെട്ട റഹിയാനത്ത് ബഹളം വച്ചതോടെയാണ് അന്വേഷണം നടത്തിയത്.  
    ആശുപത്രികളില്‍ ചെറിയ കുട്ടികളുമായി ചികിത്സക്കായി എത്തുന്നവരോട് മാന്യമായി പെരുമാറി സൗഹൃദം സ്ഥാപിച്ച് കുട്ടികളെ കൊഞ്ചിച്ച ശേഷം ആഭരണങ്ങളുമായി കടന്നുകളയുന്നതാണ് കവര്‍ച്ചാ രീതി. 

    യ്യന്നൂര്‍ എസ്.ഐ ശ്രീജിത്ത് കൊടേരിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad