Header Ads

  • Breaking News

    “വിജയ് മരിക്കുന്നതിന് മുൻപേ ഞങ്ങൾക്ക് മരിക്കണം” കണ്ണ് നനയിപ്പിച്ച് അന്ധ ദമ്പതികളുടെ വാക്കുകൾ [VIDEO]


    ആരാധകരോട് തമിഴ് സൂപ്പർതാരം വിജയ്ക്കുള്ള സ്നേഹം പ്രേക്ഷകർ നിരവധി തവണ കണ്ടിട്ടുള്ളതാണ്. എന്നും ആരാധകരെ തന്നോട് ചേർത്ത് നിർത്തുന്ന വിജയ് പറയുന്ന ഓരോ വാക്കും അവർ അക്ഷരം പ്രതി അനുസരിക്കുകയും ചെയ്യും. കേരളക്കരയിലും വിജയ്ക്ക് അത്തരത്തിലുള്ള ആരാധകർ അനേകമാണ്. അതേപോലെ തന്നെ ആരാധകർ അവരുടെ ആരാധ്യ പുരുഷനോടുള്ള സ്നേഹം തുറന്ന് പറയുന്നതിലും ഒരു മടിയും കാണിക്കാറില്ല. അത്തരത്തിൽ ഒരു അന്ധദമ്പതികളുടെ തുറന്നു പറച്ചിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.

    ഈ ദമ്പതികൾ കഴിഞ്ഞ 20 വർഷത്തോളമായി വിജയിനെ കാണുവാനായി ശ്രമിക്കുന്നതാണ്. ഇതറിഞ്ഞ വിജയ് തന്നെ ഇരുവരേയും നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്‌തു. സൂപ്പർസ്റ്റാറിനൊപ്പം ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം തുറന്നു പറഞ്ഞ ഇരുവരും വിജയ് ഇടക്കിടക്ക് കാണാം എന്ന് ഉറപ്പ് പറഞ്ഞതായും പറഞ്ഞു. അവരുടെ ഒരു ആഗ്രഹവും അവർ തുറന്ന് പറഞ്ഞു. വിജയ് മരിക്കുന്നതിന് മുൻപ് ഇരുവർക്കും അവർ മരിക്കണം എന്നാണ് അവരുടെ ആഗ്രഹം. അതിന് കാരണമായി പറയുന്നത് ദളപതി ഇല്ലാത്ത ഈ ലോകത്ത് അവർക്ക് ജീവിക്കേണ്ട എന്നാണ്..!

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad