Header Ads

  • Breaking News

    “ഒരു തമിഴ് സിനിമക്ക് ഇത്രത്തോളം റെവന്യൂ ജനറേറ്റ് ചെയ്യാം എന്ന വിശ്വാസമാണ് വിജയ് സാറിന്റെ ചിത്രങ്ങളിലൂടെ വളർന്ന് കൊണ്ടിരിക്കുന്നത്” പൃഥ്വിരാജ് [VIDEO]


    തമിഴ് സൂപ്പർസ്റ്റാർ വിജയ് ഇന്ത്യൻ സിനിമയിലെ തന്നെ വലിയൊരു താരമാണെന്ന് തുറന്ന് പറഞ്ഞ് പൃഥ്വിരാജ്. ഒരു തമിഴ് സിനിമക്ക് ഇത്രത്തോളം റെവന്യൂ ജനറേറ്റ് ചെയ്യാം എന്ന വിശ്വാസമാണ് വിജയ് സാറിന്റെ ചിത്രങ്ങളിലൂടെ വളർന്ന് കൊണ്ടിരിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. ആരാധകരോട് നേരിട്ട് സംവദിക്കുന്നതിനിടയിലാണ് പൃഥ്വിരാജ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

    ഇന്ത്യയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് വിജയ് സർ. തമിഴിൽ നിന്ന് മാത്രമല്ല, ഇന്ത്യയിൽ നിന്ന് തന്നെ ഏറെ റെവന്യൂ ജനറേറ്റ് ചെയ്യുവാൻ കഴിയുന്ന സ്റ്റാറുകളിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഓരോ സിനിമകളും ഇറങ്ങുമ്പോൾ ഒരു ഇൻഡസ്ട്രിയുടെ തന്നെ തലങ്ങളാണ് മാറുന്നത്. ഒരു തമിഴ് സിനിമക്ക് ഇത്രത്തോളം റെവന്യൂ ജനറേറ്റ് ചെയ്യാം എന്ന വിശ്വാസമാണ് അവിടെ വളർന്നു കൊണ്ടിരിക്കുന്നത്. ഇന്ന് തമിഴ് കൊമേർഷ്യൽ സിനിമകളുടെ ഒരു പ്രധാന കണ്ണിയാണ് വിജയ് സർ എന്ന സൂപ്പർസ്റ്റാർ.

    ഒരു താരമായും ഒരു അഭിനേതാവായും കഴിഞ്ഞ കുറേ വർഷങ്ങളായിട്ടുള്ള അദ്ദേഹത്തിന്റെ ഒരു വളർച്ച വളരെ വലിയൊരു പ്രചോദനമാണ്. വളരെ സൂക്ഷ്‌മമായി കുറച്ചു ചിത്രങ്ങൾ മാത്രം തിരഞ്ഞെടുത്ത് അദ്ദേഹത്തിന്റെ സ്പേസ് മനസ്സിലാക്കി ചെയുന്ന അദ്ദേഹം ഒരു ബുദ്ധിപരമായിട്ടാണ് ഓരോന്നും ചെയ്യുന്നത്. നേരിട്ട് കാണുമ്പോൾ അദ്ദേഹത്തിന് സ്വന്തമായൊരു താരപരിവേഷമുണ്ടെന്ന് മനസ്സിലാകും. അധികം സംസാരിക്കില്ലെങ്കിലും അത് അദ്ദേഹത്തിൽ നിന്നും നേരിട്ടറിയുവാൻ സാധിക്കും. അമിതാഭ് ബച്ചൻ സാറിനെ കാണുമ്പോൾ ഒക്കെ അത് തോന്നും.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad