Header Ads

  • Breaking News

    “ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും സിമ്പിൾ മനുഷ്യൻ സൂര്യയാണ്.. നമ്മുടെ ലാലേട്ടനെ പോലെ” പൃഥ്വിരാജ് [VIDEO]


    താൻ പരിചയപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സിമ്പിൾ മനുഷ്യൻ സൂര്യയാണെന്ന് വെളിപ്പെടുത്തി പൃഥ്വിരാജ്. ആരാധകരോട് നേരിട്ട് സംവദിക്കുന്നതിനിടയിലാണ് പൃഥ്വിരാജ് ഇക്കാര്യം തുറന്ന് പറഞ്ഞത്. മോഹന്‍ലാലിന്റെ വേറൊരു വേര്‍ഷനാണ് സൂര്യ എന്നും പൃഥ്വി പറയുന്നു.

    ഞാന്‍ പരിചയപ്പെട്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും സിമ്പിൾ മനുഷ്യന്‍ സൂര്യയാണ്. ഇവിടുത്തെ ലാലേട്ടന്റെ മറ്റൊരു വേര്‍ഷനാണ് സൂര്യ. ഭയങ്കര സിമ്പിൾ ഡൗണ്‍ ടു ഏര്‍ത്ത് മനുഷ്യനാണ് അദ്ദേഹം. വ്യക്തിപരമായി എനിക്ക് ഏറെ അടുപ്പം അദ്ദേഹത്തോടുണ്ട്. അതിനു കാരണം ജ്യോതികയാണ്. ഞാന്‍ ജ്യോതികയ്‌ക്കൊപ്പം ഒരു സിനിമ ചെയ്തിട്ടുണ്ട്. അക്കാലത്താണ് സൂര്യയുമായി സൗഹൃദത്തിലാകുന്നത്. ചെന്നൈയില്‍ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഇടയ്ക്കിടെ എന്നെ സിനിമ കാണാനൊക്കെ കൊണ്ടു പോകുമായിരുന്നു അദ്ദേഹം. എനിക്ക് വീട്ടില്‍ നിന്ന് ഒരുപാട് ഭക്ഷണം കൊണ്ടു തന്നിട്ടുണ്ട് സൂര്യ. രണ്ടു പേരും നല്ല കെയറിംഗാണ്.


    ഡ്രൈവിംഗ് ലൈസൻസിന്റെ വമ്പൻ വിജയം ആഘോഷിക്കുന്ന പൃഥ്വിരാജിന്റെ പുതിയ ചിത്രം അയ്യപ്പനും കോശിയുമാണ്. അതിന്റെ ചിത്രീകരണം പൂർത്തിയാക്കിയ അദ്ദേഹം ഇപ്പോൾ ബ്ലെസ്സി ഒരുക്കുന്ന ആടുജീവിതത്തിന്റെ വർക്കുകളുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തോളം സിനിമ രംഗത്ത് നിന്നും അവധി എടുത്തിരിക്കുകയാണ്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad