Header Ads

  • Breaking News

    “എക്കാലത്തേയും എന്റെ പ്രിയപ്പെട്ട ചിത്രം” വൈറലായി ഐശ്വര്യ ലക്ഷ്‌മിയുടെ ഫോട്ടോഷൂട്ട് [PHOTOS]


    ചുരുങ്ങിയ കാലയളവിനുള്ളിലാണ് ഐശ്വര്യ ലക്ഷ്‌മി മലയാളികളുടെ പ്രിയ നായികയായി മാറിയത്. അഭിനയിച്ച ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച ഐശ്വര്യ ലക്ഷ്‌മി ഇതിനകം തന്നെ മലയാളത്തിലെ മുൻനിര യുവനായകന്മാർക്കൊപ്പം വേഷമിട്ടു. നിവിൻ പോളിക്കൊപ്പം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ടോവിനോക്കൊപ്പം മായാനദി, ഫഹദിനൊപ്പം വരത്തൻ, ആസിഫ് അലിക്കൊപ്പം വിജയ് സൂപ്പറും പൗർണ്ണമിയും എന്നിങ്ങനെ ചെയ്‌ത ചിത്രങ്ങൾ എല്ലാം തന്നെ ഒന്നിനൊന്ന് മികച്ച് നിൽക്കുന്നവയാണ്. വിശാലിന്റെ നായികയായി ആക്ഷൻ എന്ന ചിത്രത്തിലൂടെ തമിഴിലും പ്രേക്ഷകരുടെ പ്രിയങ്കരിയായ ഐഷു അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.

    തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഐശ്വര്യ പങ്ക് വെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണിത് എന്നാണ് ഐശ്വര്യ കുറിച്ചിരിക്കുന്നത്. കപിൽ ഗണേശാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad