Header Ads

  • Breaking News

    ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു; ചാക്കോച്ചനും ജോജുവും നായകന്മാർ [PHOTOS]


    സൂപ്പർഹിറ്റ് ചിത്രം ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കോലഞ്ചേരിയിൽ ആരംഭിച്ചു. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ, യമ, അനിൽ നെടുമങ്ങാട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷാഹി കബീറാണ്. കൂടാതെ ഒഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട കഴിവുറ്റ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഷൈജു ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അൻവർ അലി എഴുതിയ വരികൾക്ക് സംഗീതം നിർവഹിക്കുന്നത് വിഷ്ണു വിജയാണ്. മഹേഷ് നാരായൺ എഡിറ്റിംഗും റോണി സേവ്യർ മേക്കപ്പും നിർവഹിക്കുന്നു. സമീറ സനീഷാണ് കോസ്റ്റ്യൂംസ് ഒരുക്കുന്നത്. സ്റ്റിൽസ് – അനൂപ് ചാക്കോ.

    ചിത്രം നിർമ്മിക്കുന്നത് രഞ്ജിത് (സംവിധായകൻ), ശശികുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോൾ‍ഡ് കോയ്ൻ പിക്ച്ചേർസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ്. കോലഞ്ചേരി, അടിമാലി, മൂന്നാർ, വട്ടവട, കൊട്ടക്കാംബൂർ എന്നിവിടങ്ങളാണ് ലൊക്കേഷനുകൾ. സിനിമയുടെ പേരും മറ്റു വിവരങ്ങളും വരും ദിവസങ്ങളിൽ പുറത്തുവിടും എന്നാണ് അറിയുവാൻ കഴിയുന്നത്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad