Header Ads

  • Breaking News

    മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്നും ഇരുമ്പ് വേര്‍തിരിക്കല്‍ ജോലി ആരംഭിച്ചു



    കൊച്ചി: പൊളിച്ചു നീക്കിയ മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്നും ഇരുമ്പ് വേര്‍തിരിക്കല്‍ ജോലി ആരംഭിച്ചു. ആദ്യം പൊളിച്ച ഹോളി ഫെയ്ത് എച്ച്‌ ടു ഒ, ആല്‍ഫ സെറിന്‍ എന്നീ ഫ്‌ളാറ്റു സമുച്ചയങ്ങളുടെ കോണ്‍ഗ്രീറ്റ് അവശിഷ്ടങ്ങളില്‍ നിന്നും ഇരുമ്പ് വേര്‍തിരിക്കുന്ന ജോലിയാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. നാലു ഫ്‌ളാറ്റുകളില്‍ നിന്നായി ഏഴായിരം ടണ്‍ ഇരുമ്പ് കമ്ബികള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീവയാണ് പൊളിച്ച മറ്റു രണ്ടു ഫ്‌ളാറ്റു സമുച്ചയങ്ങള്‍.നാലു ഫ്‌ളാറ്റു സമുച്ചയങ്ങളുടെയും അവശിഷ്ടങ്ങളില്‍ നിന്നും ഇരുമ്പ് നീക്കം ചെയ്ത് എടുക്കുന്നതിന് വിജയ് സ്റ്റീല്‍സാണ് കരാര്‍ എടുത്തിരിക്കുന്നത്. ഇരുമ്പ് വേര്‍തിരിച്ചെടുത്തതിനു ശേഷം മാത്രമായിരിക്കും കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കുന്നത് ആരംഭിക്കുകയുള്ളുവെന്നാണ് വിവരം.

    തീരദേശ പരിപാലന നിയമം ലംഘിച്ച്‌ നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രം കോടതി ഉത്തരവ് പ്രകാരമാണ് ഈ ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിച്ച് നീക്കിയത്. നിയന്ത്രിത സ്‌ഫോടനം വഴിയാണ് ഇവ തകർത്തത്.
     

    ليست هناك تعليقات

    Post Top Ad

    Post Bottom Ad