Header Ads

  • Breaking News

    ഫഹദിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം മാലിക്ക് ഫസ്റ്റ് ലുക്ക് മമ്മൂക്കയും ലാലേട്ടനും ചേർന്ന് പുറത്തിറക്കി


    പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ചിത്രം ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന ഫഹദിന്റെ ബിഗ് ബജറ്റ് ചിത്രം മാലിക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂക്കയും ലാലേട്ടനും ചേർന്ന് പുറത്തിറക്കി. 27 കോടിയോളം മുതൽമുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഫഹദിന്റെ മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

    ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്. സാനു ജോൺ വർഗീസ് ഞെട്ടിക്കുന്ന ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് വിജയകരമായി പ്രദർശനം തുടരുന്ന അഞ്ചാം പാതിരാക്ക് സംഗീതം ഒരുക്കി ഞെട്ടിച്ച സുഷിൻ ശ്യാമാണ്. ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഏപ്രിൽ ആദ്യവാരം വിഷു റിലീസായി ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ചിത്രമെത്തും.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad