Header Ads

  • Breaking News

    പീഢന കേസില്‍ ജയിലിലായ പത്രക്കാരന് ജയിലില്‍ തടവ് കാരുടെ കൂട്ടതല്ല്


    കണ്ണൂര്‍:  
    പീഢന കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായ മാധ്യമ പ്രവര്‍ത്തകന്‍ പ്രദീപന്‍ തൈക്കണ്ടിക്ക് തടവുകാരുടെ മര്‍ദനം.  ഷോര്‍ട്ട് ഫിലീമില്‍ അഭിനയിക്കാനെത്തിയ 15 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മാധ്യമ പ്രവര്‍ത്തകനെ മട്ടന്നൂര്‍ പോലീസാണ്അറസ്റ്റു ചെയ്തത്. തുടര്‍ന്ന് മട്ടന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സ്‌പെഷല്‍ സബ്ബ് ജയിലില്‍ അയക്കുകയായിരുന്നു. മാന്യനായമാധ്യമ പ്രവര്‍ത്തകന്‍ തങ്ങളുടെ കൂടെയാണ് പോക്‌സോ കേസില്‍ പെട്ട് വരുന്നതറിഞ്ഞ് കലി തീര്‍ക്കാന്‍ തടവുകാരും തയ്യാറായിരുന്നു. ജയില്‍ നടപടികള്‍ പൂര്‍ത്തിയാക്കി തൈക്കണ്ടിയെ ഇട്ടത് രാഷ്ട്രീയക്കാരുടെ സെല്ലിലും.ഇയാള്‍ എത്തിയതും പരമാവധി കൊടുക്കേണ്ടത് കൊടുത്തതായാണ് വിവരം. ഇതിന് ജയില്‍ അധികൃതര്‍ കൂട്ടുനിന്നതായും സൂചനയുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad