Header Ads

  • Breaking News

    റിപ്പബ്ലിക് ദിനാചരണം: സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി കൊച്ചി വിമാനത്താവളം



    കൊച്ചി: റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി വിമാനത്താവളത്തിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ആഭ്യന്തര, രാജ്യാന്തര ടെർമിനലുകൾക്കുള്ളിൽ ജനുവരി 30 വരെ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

    ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദേശ പ്രകാരം വിമാനത്താവളത്തിന് അകത്തും പുറത്തും കൂടുതൽ സുരക്ഷാപരിശോധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരും വാഹനങ്ങളും ഇതിന് വിധേയരാകേണ്ടതിനാൽ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇത് മുൻനിർത്തി യാത്രക്കാർ നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്താൻ ശ്രമിക്കണമെന്ന് അധികൃതർ അറിയിച്ചു.

    അതേസമയം, റൺവേ റീ-കാർപ്പറ്റിങ്ങിന്റെ ഭാഗമായി നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ കാരണം സർവീസുകളിൽ പകലേർപ്പെടുത്തിയ നിയന്ത്രണം തുടരുകയാണ്. വൈകീട്ട് ആറ് മുതൽ രാവിലെ 10 വരെയാണ് ഭൂരിഭാഗം സർവീസുകളും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad