വിദ്യാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു
കണ്ണൂര്‍:
വിദ്യാര്‍ഥിയുടെ ചുണ്ട് തെരുവുനായ കടിച്ചുപറിച്ചു. തിലാന്നൂര്‍ മന്നവളപ്പില് പരേതനായ സുനില്‍കുമാര്‍-ഉഷ ദന്പതികളുടെ മകന് സൂര്യ (9)യെയാണ് ഇന്നു രാവിലെ വീട്ടുപറന്പില്‍ വച്ച് തെരുവുനായ ആക്രമിച്ചത്. മേല്‍ച്ചുണ്ട് അറ്റുതൂങ്ങിയ നിലയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആറ്റടപ്പ എല്‍പി സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്.

ليست هناك تعليقات
إرسال تعليق