Header Ads

  • Breaking News

    ദിലീപിന് തിരിച്ചടി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ വിടുതൽ ഹർജി കോടതി തള്ളി



    നടിയെ ആക്രമിച്ച കേസിലെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളി. പത്താം പ്രതി വിഷ്ണുവിന്റെ വിടുതല്‍ ഹര്‍ജിയും കോടതി തള്ളി.
    കേസില്‍ തന്നെ പ്രതി ചേര്‍ക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ദിലീപ് കോടതിയെ സമീപിച്ചത്. എന്നാല്‍,​ ദിലീപിനെ പ്രതിയാക്കാന്‍ പാകത്തിലുളള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം കോടതി ശരിവെക്കുകയായിരുന്നു.
    കേസിൽ ദിലീപ് ഹാജരാകാത്തതിൽ കോടതി അതൃപ്തി അറിയിച്ചു. പ്രതികളോട് തിങ്കളാഴ്ച ഹാജരാക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad