Header Ads

  • Breaking News

    സൗഹൃദവും പ്രണയവും ഒരാളോട് തോന്നുന്നത് സങ്കല്‍പിക്കൂ !!! പ്രണയം തുറന്ന് പറഞ്ഞ് ജൂഹി


    ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെ ലച്ചു ആയി വന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ജൂഹി രുസ്തഗി. ഈ അടുത്ത് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചിത്രങ്ങളിലൂടെ വിവാഹ സൂചന ആരാധകര്‍ക്ക് നല്‍കിയിരിക്കുകയാണ്. ഡോക്ടര്‍ രോവിന്‍ ജോര്‍ജിനെ കേന്ദ്രീകരിച്ചാണ് വിവാഹ അഭ്യൂഹങ്ങള്‍ പുറത്തുവന്നത്.എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ രോവിനൊപ്പമുള്ള ചിത്രം വീണ്ടും പങ്കുവയ്ക്കുകയാണ് ജൂഹി.

    രോവിന്‍ ജൂഹിയെ എടുത്ത്‌ നില്‍ക്കുന്ന ഫോട്ടോയാണ് താരം പങ്കുവച്ചത്. ഫോട്ടോയ്ക്ക് താഴെ സുഹൃത്തിനെയും പ്രിയതമനെയും ഒരുമിച്ചു കിട്ടുന്നത് ഭാഗ്യമാണെന്നും താരം കുറിച്ചിട്ടുണ്ട്. ഈ അടുത്ത് ഒരു ചടങ്ങില്‍ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് താരങ്ങള്‍ ചടങ്ങില്‍ എത്തിയത്. ചടങ്ങിലെ ക്യാമറക്കണ്ണുകള്‍ മുഴുവന്‍ ജൂഹിയുടേയും രോവിന്റെയും നേരെയായിരുന്നു.

    ഇരുവരും വിവാഹ വിവാഹത്തിന് ഒരുങ്ങുകയാണോ എന്നും ആരാധകര്‍ ചോദിച്ചിരുന്നു. മാത്രമല്ല ഉപ്പും മുളകില്‍ നിന്നും താരം പിന്മാറി എന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അഭിനയത്തിലും മോഡലിംഗിലും വളരെ താല്പര്യമുള്ള രോവിന്‍ ജൂഹിയ്‌ക്കൊപ്പം ഒരു സംഗീത ആല്‍ബത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad