“പോയി നിവിന്റെയോ വിനീതിന്റെയോ മൂഡ് താങ്ങ് വല്ല ചാൻസും കിട്ടും” പരിഹാസത്തിന് മറുപടിയുമായി അജു വർഗീസ്

ഹാസ്യതാരമായും നിർമ്മാതാവായും തിളങ്ങിയ അജു വർഗീസ് ഇപ്പോൾ നായകനായും തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിലും ആക്റ്റീവായ താരം രസകരമായ ചിത്രങ്ങൾ പങ്ക് വെക്കാറുമുണ്ട്. അത്തരത്തിൽ മോഹൻലാൽ–ശ്രീനിവാസൻ അനശ്വരമാക്കിയ ദാസന്‍റേയും വിജയന്‍റേയും ആരും കാണാത്ത ചിത്രം സമൂഹമാധ്യമത്തിലൂടെ അജു പങ്ക് വെച്ചിരുന്നു. അക്കരെ അക്കരെ അക്കരെ എന്ന സിനിമയിലെ ഒരു ചിത്രമായിരുന്നു അത്.
ചിത്രം കണ്ട ആരാധകർ നിവിനേയും അജുവിനേയും ചേർത്ത് ദാസനേയും വിജയനേയും പോലെ ഒന്നിക്കുന്ന ഒരു ചിത്രം വേണമെന്ന് ആവശ്യപ്പെടുന്നതിന് ഇടയിലാണ് ഒരുവൻ പരിഹസിക്കുന്ന രീതിയിൽ കമന്റ് ചെയ്‍തത്. “പോയി നിവിന്റെയോ വിനീതിന്റെയോ മൂഡ് താങ്ങ് വല്ല ചാൻസും കിട്ടും” എന്ന ആ കമന്റിന് ചിരിക്കുന്ന ഒരു സ്‌മൈലി മാത്രമാണ് അജു മറുപടിയായി കൊടുത്തത്. പക്ഷേ ആരാധകർ അത് ഏറ്റെടുത്തു കഴിഞ്ഞു. അജുവിന് പിന്തുണയുമായിട്ട് തന്നെയാണ് ഏവരും ആ കമന്റിന് മറുപടി കൊടുത്തിരിക്കുന്നത്.
ليست هناك تعليقات
إرسال تعليق