മലയാള സിനിമയിലെ ഏറ്റവും ഭംഗിയുള്ള നടി അനു സിതാര: ഉണ്ണി മുകുന്ദൻ

മലയാള സിനിമയിലെ ഏറ്റവും ഭംഗിയുള്ള നടി അനു സിതാരയാണെന്ന് വെളിപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ. ‘മാമാങ്ക’ത്തില്‍ മലയാളത്തനിമയും ഓമനത്തവുമുള്ള ഗ്രാമീണ സുന്ദരിയായി അനു അഭിനയിച്ചത് കാണാന്‍ നല്ല രസമായിരുന്നുവെന്നും ഉണ്ണി മുകുന്ദന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
“അനു മലയാളത്തിലെ ഏറ്റവും ഭംഗിയുള്ള നടിയാണ്. മാമാങ്കത്തില്‍ ഒരു കേരള ബ്യൂട്ടി, എത്‌നിക് രീതിയില്‍ പുള്ളിക്കാരത്തി വന്നപ്പോള്‍ രസമായിരുന്നു. തനി മലയാളി സുന്ദരി.” എന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. നവാഗതനായ വിഷ്‌ണു മോഹൻ സംവിധാനം ചെയ്യുന്ന മേപ്പടിയാനാണ് ഉണ്ണി ഇപ്പോൾ ചെയ്‌തു കൊണ്ടിരിക്കുന്ന ചിത്രം.
www.ezhomelive.com
ليست هناك تعليقات
إرسال تعليق