യുവതി ഫ്ലാറ്റില്‍ നിന്നും വീണ് മരിച്ച നിലയില്‍
കൊച്ചി:
കൊച്ചിയിൽ ഫ്ളാറ്റിന്റെ പത്താം നിലയിൽ നിന്നും വീണ് യുവതി മരിച്ചു. കതൃക്കടവ് ജെയിൻ ഫ്ലാറ്റിൽ രാവിലെ ആറരയോടെയാണ് സംഭവം.പത്ത് ബിയിൽ താമസിക്കുന്ന എൽസ ലീന (38) ആണ് മരിച്ചത്.
ഭർത്താവുമായി അകന്ന് അമ്മയ്‌ക്കും മകൾക്കും ഒപ്പമായിരുന്നു എൽസ താമസിച്ചിരുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ليست هناك تعليقات
إرسال تعليق