Header Ads

  • Breaking News

    കുസാറ്റിൽ വിദ്യാർത്ഥിക്ക് നേരെയുള്ള എസ്എഫ്ഐ നേതാക്കളുടെ ആക്രമണം; പോലീസ് കേസെടുത്തു



    കൊച്ചി: വിദ്യാര്‍ത്ഥിയെ കാറിടിച്ച്‌ വീഴ്ത്തി ആക്രമിച്ച സംഭവത്തില്‍ എസ്‌എഫ്‌ഐ നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി പ്രജിത്ത് കെ ബാബു, പ്രസിഡന്റ് രാഹുല്‍ പേരാളം ഇവരെ കൂടാതെ വേറെ ഒരു പ്രവർത്തകൻ എന്നിവർക്കെതിരെയാണ് കളമശ്ശേരി പോലീസ് കേസെടുത്തത്.

    അക്രമത്തിൽ എസ്എഫ്ഐ നേതാക്കളെയടക്കം പുറത്താക്കണമെന്നാവശ്യപ്പെട്ട് കുസാറ്റില്‍ വിദ്യാര്‍ത്ഥികൾ പ്രതിഷേധവുമായി സമരം നടത്തിയിരുന്നു. എന്നാൽ വൈസ് ചാൻസലർ അക്രമികൾക്കെതിരെ നടപടി എടുക്കുമെന്ന ഉറപ്പ് നൽകിയതിനെ തുടർന്ന് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ചുകൊണ്ടുള്ള സമരം അവസാനിപ്പിച്ചു.

    ഇന്നലെ രാത്രിയാണ് നാലാം വര്‍ഷ ഇന്‍സ്ട്രുമെന്റേഷന്‍ വിദ്യാര്‍ത്ഥി ആസില്‍ അബൂബക്കറിന് നേരെ ആക്രമണമുണ്ടായത്. എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി പ്രജിത്ത് കെ ബാബു, പ്രസിഡന്റ് രാഹുല്‍ പേരാളം ചേര്‍ന്നാണ് വിദ്യാര്‍ത്ഥിയെ ആക്രമിച്ചെന്നാണ് പരാതി. പരിക്കേറ്റ ആസില്‍ അബൂബക്കര്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇയാളുടെ തലയിൽ പരിക്കേറ്റ് തുന്നിക്കെട്ടലുണ്ട്.

    കുറച്ച്‌ ദിവസം മുൻപ് ഹോസ്റ്റലില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ആക്രമണം നടത്തിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad