Header Ads

  • Breaking News

    കാലിൽ ചിലങ്ക കെട്ടി ഉത്തര ഉണ്ണിയോട് വിവാഹാഭ്യർത്ഥന നടത്തി നിതേഷ്; ചിത്രം വൈറലാകുന്നു


    ഊര്‍മ്മിള ഉണ്ണിയുടെ മകളായ ഉത്തര ഉണ്ണി അമ്മയെ പോലെ തന്നെ അഭിനയത്തില്‍ തന്റേതായ കഴിവ് തെളിയിച്ച നര്‍ത്തകി കൂടിയാണ്. ഭരതനാട്യ പരിശീലനത്തിനൊപ്പം ടെംപിള്‍ സ്റ്റെപ്‌സ് എന്ന പേരിൽ ഒരു നൃത്ത വിദ്യാലയവും ഉത്തര നടത്തുന്നുണ്ട്. കൊച്ചിയില്‍ ആണ് നൃത്ത വിദ്യാലയം ഉള്ളത്. താരം വിവാഹിതയാകാന്‍ ഒരുങ്ങുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ബംഗളൂരുവിലുള്ള UTIZ എന്ന കമ്ബനിയുടെ ഉടമയായ നിതേഷ് നായരാണ് ഉത്തരയുടെ ഭാവി വരൻ.

    ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ എറണാകുളം കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ച്‌ ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ നടന്ന വിവാഹ നിശ്ചയത്തിന്റെ വിഡിയോ ഉത്തര തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പീകോക്ക് നിറത്തിലുള്ള ലെഹങ്ക അണിഞ് എത്തിയ ഉത്തരയുടെ കാലില്‍ ചിലങ്ക കെട്ടിയ ശേഷം നിതേഷ് വിവാഹ അഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ചടങ്ങില്‍ സംയുക്ത വര്‍മയും, ബിജു മേനോനും പങ്കെടുത്തിരുന്നു. 2020 ഏപ്രില്‍ അഞ്ചിനാണ് ഉത്തരയുടെ വിവാഹം.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad