Header Ads

  • Breaking News

    വിവാഹദിവസം പങ്കുവച്ച് സൗഭാഗ്യയും അര്‍ജുനും !!! ഇനി കാത്തിരിപ്പിന്റെ നാളുകള്‍


    ഡബ്സ്മാഷ് വീഡിയോയിലൂടെയും ടിക്ടോക്കിലൂടെയും ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. താര കുടുംബത്തില്‍ നിന്നും വന്ന സൗഭാഗ്യ വളരെ പെട്ടനാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്. മികച്ച അഭിനേത്രി യോടൊപ്പം മികച്ച നര്‍ത്തകി കൂടിയാണ് താരം. അമ്മ താര കല്യാണും സൗഭാഗ്യയും നൃത്ത വേദികളില്‍ സജീവമാണ്.

    ഡബ്സ്മാഷില്‍ തിളങ്ങിയെങ്കിലും താരത്തിനു സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അര്‍ജുനുമൊത്തുള്ള വിവാഹത്തിന്റെ വാര്‍ത്തകളാണ് താരം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചത്. നിരവധി പേരാണ് സൗഭാഗ്യയ്ക്ക് ആശംസകളുമായി എത്തിയത്.

    ഇപ്പോഴിതാ വിവാഹവുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവയ്ക്കുകയാണ്. ഫെബ്രുവരി 20നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. അര്‍ജുനുമൊത്തുള്ള പ്രണയ നിമിഷം പങ്കിട്ടാണ് താരം വാര്‍ത്ത പുറത്ത് വിട്ടത്. വിവാഹത്തോട് അനുബന്ധിച്ച് എടുത്ത് ഫോട്ടോഷൂട്ടില്‍ ഇരുവരും തിളങ്ങിയിരിക്കുകയാണ്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കഴിഞ്ഞു.അഞ്ചാം ക്ലാസ് തൊട്ടുള്ള പരിചയമാണ് അര്‍ജുനോട്. താനാണ് പ്രണയം തുറന്നു പറഞ്ഞതെന്നും സൗഭാഗ്യ വ്യക്തമാക്കി. മാത്രമല്ല പേരു പോലെ തന്നെ അര്‍ജുന്‍ വളരെ ബോള്‍ഡായ വ്യക്തിയും ഉറച്ച തീരുമാനം ഉള്ള ആളാണെന്നും അതുകൊണ്ട് തന്നെ ജീവിതത്തില്‍ താന്‍ തിരഞ്ഞെടുത്ത വളരെ നല്ല ചോയിസ് ആണെന്നും സൗഭാഗ്യ മനസ്സു തുറന്നിരുന്നു. അമ്മയും അര്‍ജുനും സൗഭാഗ്യയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇരുവരും ഒരുമിച്ചുള്ള നൃത്ത വീഡിയോകളും താരം ഇടയ്ക്ക് പങ്കു വയ്ക്കാറുണ്ട്

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad