പഴയങ്ങാടിയിൽ തീപിടിത്തം പതിവാകുന്നു
പഴയങ്ങാടി:
പഴയങ്ങാടിയിൽ തീപിടിത്തം പതിവാകുന്നു. മാടായി കബർസ്ഥാനിൽ ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് തീപിടിത്തമുണ്ടായത്. പയ്യന്നൂരിൽനിന്നെത്തിയ അഗ്നിരക്ഷാ സേന തീയണച്ചു.
പഴയങ്ങാടി, മാടായി പ്രദേശങ്ങളിൽ അടിക്കടി തീപിടിത്തമുണ്ടാവുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മാടായിപ്പാറയിലും റെയിൽവേ സ്റ്റേഷൻ, ബസ് സ്‌റ്റാൻഡ് പരിസരങ്ങളിലും തീപിടിച്ചിരുന്നു. വൈകിട്ട് നാലോടെ മാടായി പള്ളി കബർസ്ഥാനിലും തീപിടിച്ചു. ഏക്കർ കണക്കിന് ജൈവ വൈവിധ്യങ്ങളും മരങ്ങളും കത്തിനശിച്ചു.
സമീപത്തെ ട്രാൻസ്ഫോമറിന് സമീപം തീപിടിച്ചത് ജനങ്ങളെ പരിഭ്രാന്തരാക്കി. കെഎസ്‌ഇബി ജീവനക്കാരെത്തി വൈദ്യുതി വിച്ഛേദിച്ചു. അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ പരിശ്രമിച്ചാണ് തീയണച്ചത്.


ليست هناك تعليقات
إرسال تعليق