കുറ്റ്യാടിയിലെ ‘ഓര്‍മയില്ലേ ഗുജറാത്ത്’ മുദ്രാവാക്യം; ആറു ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോഴിക്കോട്: കുറ്റ്യാടിയില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള പ്രകടനത്തിനിടെ പ്രകോപനം നിറഞ്ഞ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ആറ് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മതസ്പര്‍ദ്ധ വളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. അറസ്റ്റിലായ ആറ് പേരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.
നിരവധി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം, പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ബിജെപിയുടെ വിശദീകരണ പരിപാടി തുടങ്ങും മുമ്ബ് വ്യാപാരികള്‍ കടകള്‍ അടച്ചതിന് പിന്നാലെയായിരുന്നു വിദ്വേഷ മുദ്രാവാക്യങ്ങളുയര്‍ത്തി ബിജെപി കൊടിയുമേന്തി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.
'ഓര്‍മയില്ലേ ഗുജറാത്ത്', എന്നു തുടങ്ങി വിദ്വേഷം നിറഞ്ഞ മുദ്രാവാക്യങ്ങളാണ് ജാഥയിലുടനീളം പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്.
ليست هناك تعليقات
إرسال تعليق