സാനിയ വനിതാ ഡബിൾസ് മത്സരം പൂർത്തിയാക്കാതെ തിരിച്ചിറങ്ങി
സിഡ്നി: പരിക്കിനെ തുടർന്ന് ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസിൽ നിന്ന് പിന്മാറിയിരുന്ന ഇന്ത്യൻ താരം സാനിയ മിർസയ്ക്ക് വനിതാ ഡബിൾസിലും തിരിച്ചടി. യുക്രെയ്ൻ താരം നാദിയ കിച്നോകുമായി വനിതാ ഡബിൾസ് ആദ്യ റൗണ്ട് മത്സരിക്കാനിറങ്ങിയ സാനിയ മത്സരം പൂർത്തിയാക്കാതെ കോർട്ടുവിട്ടു. കഴിഞ്ഞദിവസം ഹൊബർട്ട് ഇന്റർനാഷണൽ ടൂർണമെന്റ് ഫൈനലിനിടെയാണ് സാനിയയുടെ കാലിന് പരിക്കേറ്റത്. തുടർന്ന് താരം ഓസ്ട്രേലിയൻ ഓപ്പണിൽ രോഹൻ ബൊപ്പണ്ണയുമൊത്തുള്ള മികസ്ഡ് ഡബിൾസിൽ നിന്ന് പിന്മാറിയിരുന്നു.
വലതു കാലിൽ പരിക്കേറ്റ ഭാഗത്ത് വേദന കൂടിയതോടെയാണ് സാനിയ മത്സരം അവസാനിപ്പിച്ചത്. സാനിയയും നാദിയയും മത്സരത്തിൽ 6-2, 1-0ത്തിന് പിന്നിൽ നിൽക്കുകയായിരുന്നു.
നാദിയയും സാനിയയും അടങ്ങുന്ന സഖ്യം ഹൊബർട്ട് ഇന്റർനാഷണലിൽ കിരീടം നേടിയിരുന്നു. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം കോർട്ടിൽ തിരിച്ചെത്തിയ സാനിയയുടെ ആദ്യ കിരീടമായിരുന്നു ഇത്.
ليست هناك تعليقات
إرسال تعليق