Header Ads

  • Breaking News

    മമ്മൂക്കയുടെ സെൽഫി; കൂട്ടിന് ലാലേട്ടനും ജയറാമും ദിലീപുമെല്ലാം.! താരനിബിഡമായ ഒത്തുകൂടലിന്റെ ചിത്രം പങ്ക് വെച്ച് ഉണ്ണി മുകുന്ദൻ


    “നല്ല സുഹൃത്തുക്കൾ നിങ്ങൾക്ക് ഭക്ഷണം വാങ്ങി തരും; ഏറ്റവും അടുത്ത സുഹൃത്തുക്കൾ നിങ്ങളുടെ ഭക്ഷണം കഴിക്കും” സൗഹൃദത്തെ ഇതിലും നന്നായി വ്യക്തമാക്കാൻ പറ്റിയ വരികൾ വേറെയില്ല. ലാലേട്ടൻ, മമ്മൂക്ക, സിദ്ധിഖ്, ജയറാം, ദിലീപ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവർക്കൊപ്പമുള്ള ഒരു സെൽഫി സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് ഉണ്ണി മുകുന്ദൻ കുറിച്ച വരികളാണിത്. എല്ലാവരുമൊന്നിച്ച് ഡിന്നർ കഴിച്ചതിന് ശേഷമുള്ള ഒരു സെൽഫിയാണിത് എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്. ദിലീപിന്റെയും ജയറാമിന്റെയും മൊട്ട ലുക്ക് ഈ ഫോട്ടോ വന്നതിൽ പിന്നെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. നാദിർഷ ഒരുക്കുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിനായുള്ള ഗെറ്റപ്പ് ചേഞ്ച് കാരണമാണ് ദിലീപ് മൊട്ടയടിച്ചിരിക്കുന്നത്. ജയറാമാകട്ടെ തന്റെ പുതിയ സംസ്‌കൃത ചിത്രത്തിന് വേണ്ടിയും.

    കൈയ്യടി നേടിയ മാമാങ്കത്തിലെ കഥാപാത്രത്തിന് ശേഷം മേപ്പടിയാൻ എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മാമാങ്കത്തിന് വേണ്ടി കഠിനപ്രയത്നം നടത്തി നേടിയെടുത്ത ശരീരത്തിൽ മാറ്റം വരുത്തി വണ്ണവും കുടവയറും വെച്ച ലുക്കിലാണ് പുതിയ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ പ്രത്യക്ഷപ്പെടുന്നത്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad