ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്
കണ്ണൂര്‍:
ഉളിക്കലിനടുത്ത് വയത്തൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ആനപ്പുറത്തിരുന്ന രണ്ട് പേര്‍ക്കാണ് വീണ് പരിക്കേറ്റത്.
കാലിന് ഗുരുതര പരിക്കേറ്റ വിരാജ് പേട്ട സ്വദേശി സുഹാസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താലപ്പൊലി ഘോഷയാത്ര അമ്ബലത്തിന് സമീപം എത്തിയപ്പോഴാണ് ആന ഇടഞ്ഞത്. പാപ്പാന്മാര്‍ ഉടന്‍ കൂച്ചുവിലങ്ങിട്ട് നിര്‍ത്തിയതിനാല്‍ ആനക്ക് അധിക ദൂരം ഓടാനായില്ല. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ആനയെ അനുനയിപ്പിച്ചത്.


ليست هناك تعليقات
إرسال تعليق