മൂന്ന് കാലഘട്ടങ്ങളിലായി മൂന്ന് കഥാപാത്രങ്ങള്‍ !!! ”അജയന്റെ രണ്ടാം മോഷണ” ത്തില്‍ ടോവിനോ ട്രിപ്പിള്‍ റോളില്‍

മലയാളിപ്രേക്ഷകരുടെ യുവതാരം ടോവിനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന പുതിയ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പുറത്ത്. ‘അജയന്റെ രണ്ടാം മോഷണം’ എന്നാണ് ചിത്രത്തിന്‍െ പേര്. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ നിന്റെ മൊയ്തീന്‍, ഗോദ, കല്‍ക്കി ,കുഞ്ഞിരാമായണം,എന്നി ചിത്രങ്ങളുടെ മുഖ്യ സഹ സംവിധായകനായി പ്രവര്‍ത്തിച്ച ജിതിന്‍ ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കട്ടപ്പനയിലെ ഹൃതിക്ക് റോഷന്‍, ഒരു ബോംബ് കഥ,അമര്‍ അക്ബര്‍ ആന്റണി, എന്നിങ്ങനെ മലയാളത്തിലെ ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച യൂ ജി എം എന്റെര്‍റ്റൈന്മെന്റ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ആക്ഷന് വലിയ രീതിയില്‍ പ്രാധാന്യം നല്‍കുന്ന ചിത്രം കൂടിയാണ് അജയന്റെ രണ്ടാം മോഷണം .

മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു എന്റര്‍ടൈനര്‍ ആയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. കളരിക്ക് ആണ് ഏറെ പ്രാധാന്യം നല്‍കുന്നത്. 1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലുടെയാണ് ചിത്രത്തിന്റെ കഥ കടന്നു പോകുന്നത്. ടോവിനോയുടെ കരീയറിലെ വളരെ വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിലേത്. മൂന്ന് തലമുറയില്‍പ്പെട്ട കഥാപാത്രങ്ങളെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

സുജിത് നമ്പ്യാരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയുമൊരുക്കുന്നത്. ചിത്രത്തിന്റെ അഡിഷണല്‍ സ്‌ക്രീന്‍പ്ലേ കൈകാര്യം ചെയ്യുന്നത് ദീപു പ്രദീപാണ്. ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിംഗ്, സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് ദിബു നൈനാന്‍ തോമസ്, ബാദുഷ പ്രൊജക്റ്റ് ഡിസൈന്‍ നിര്‍വ്വഹിക്കുന്ന ചിത്രം ചിത്രീകരണം നടത്തുന്നത് കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് എന്നി ജില്ലകളിലാണ്.
www.ezhomelive.com
ليست هناك تعليقات
إرسال تعليق