ആദ്യ സൈറൺ മുഴങ്ങി; രണ്ടാമത്തെ സൈറൺ ഉടൻ

കൊച്ചി: മരടില്‍ ഫ്ലാറ്റ് പൊളിക്കുന്നതിനു മുന്നോടിയായി ആദ്യ സൈറന്‍ മുഴങ്ങി. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന്റെ ഭാഗമായാണ് സൈറന്‍ മുഴക്കിയിരിക്കുന്നത്. മരടിലെ എച്ച്ടുഒ ഹോളി ഫെയ്ത്ത് ഫ്ലാറ്റാണ് ആദ്യം പൊളിക്കുന്നത്. പിന്നാലെ ആല്‍ഫ സെറീന് ഇരട്ട ഫ്ലാറ്റ് സമുച്ചയങ്ങളും പൊളിക്കും.
രാവിലെ തന്നെ ഫ്ലാറ്റിന് ചുറ്റുമുള്ള നിയന്ത്രിത മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. കനത്ത സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. മരടില്‍ സ്ഫോടനം നടക്കുന്ന ഫ്ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ കര, ജലം, വായു മാര്‍ഗങ്ങള്‍ക്കും ബാധകമായിരിക്കുമെന്നു ജില്ലാ കളക്ടര്‍.
ليست هناك تعليقات
إرسال تعليق