Header Ads

  • Breaking News

    തളിപ്പറമ്പിൽ ബാങ്ക് ജീവനക്കാർ പ്രകടനം നടത്തി



    തളിപ്പറമ്പ :
    ബാങ്ക് ജീവനക്കാരുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ
    ജനുവരി 31,ഫെബ്രുവരി 1 തീയ്യതികളിൽ നടത്തുന്ന അഖിലേന്ത്യാ ബാങ്ക്  പണിമുടക്കിന്റെ ഭാഗമായി
     തളിപ്പറമ്പ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയ്‌ക്ക്  മുന്നിൽ പ്രകടനം നടത്തി.
    2017 ഒക്ടോബർ 30നു അവസാനിച്ച പത്താം ഉഭയ കക്ഷികരാർ രണ്ടര വർഷം ആയിട്ടും നടപ്പിലാക്കാത്ത ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ നടപടിയിൽ പ്രതിഷേധിച്ചാണ് പണിമുടക്കിലേക്ക് നീങ്ങാൻ ബാങ്കിങ് സംഘടനകളുടെ ഐക്യവേദി നിർബന്ധിതരായത്.
    പ്രകടനത്തിൽ കൃഷ്ണകുമാർ,അലക്സ്‌ മണ്ണൂർ,പി.പി. സന്തോഷ്‌കുമാർ,രാജേഷ്.ടി.ബി. എന്നിവർ സംസാരിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad