Header Ads

  • Breaking News

    നൂറിൻ പ്രണയത്തിൽ ? ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ആ ചിത്രത്തിന്റെ യഥാർത്ഥ രഹസ്യം വെളിപ്പെടുത്തി താരം


    ഒമർ ലുലു സംവിധാനം ചെയ്‌ത ‘ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് നൂറിൻ ഷെരീഫ്. ഒമർ ലുലുവിന്റെ പുതിയ ചിത്രമായ ‘ധമാക്ക’യിലും നൂറിൻ അഭിനയിച്ചിട്ടുണ്ട്. ധമാക്കയിൽ ഒരു ഡാൻസ് സീനിൽ മാത്രമാണ് നൂറിൻ അഭിനയിച്ചിട്ടുള്ളത്. സമൂഹമാധ്യമങ്ങളിലും നൂറിന്‍ വലിയ ശ്രദ്ധാകേന്ദ്രമാണ്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.താരം പ്രണയത്തിലാണ് എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഒരു ചിത്രം കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി നൂറിൻ പോസ്റ്റ് ചെയ്യുകയുണ്ടായി. ഒരു പുരുഷന്റെ കൈയും നൂറിന്റെ കൈയും ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രമാണ് നൂറിൻ പോസ്റ്റ് ചെയ്തത് . ഏറെ വാർത്താപ്രാധാന്യം നേടിയ ഈ പോസ്റ്റ് നൂറിന്റെ കാമുകൻ ആരാണ് എന്ന തരത്തിലുള്ള ചൂടേറിയ ചർച്ചകൾക്ക് വഴി തെളിച്ചു.

    ഇപ്പോൾ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് താരം തന്നെ. താൻ ഫേക്ക് മേക്കപ്പ് പരീക്ഷിച്ചതാണെന്നും ഫേക്ക് മേക്കപ്പിലൂടെ തന്റെ ഒരു കൈ ആണുങ്ങളുടെ പോലെ മാറ്റിയതാണെന്നും താരം തന്റെ അടുത്ത ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.ഇതോടെ ഈ ചോദ്യങ്ങൾക്കെല്ലാം ഒരു ഉത്തരമായിരിക്കുകയാണ്.

    സിനിമ രംഗത്തു നിന്നുള്ളവർ പോലും നൂറിൻ കമ്മിറ്റഡായോ എന്ന് അറിയാൻ ആകാംക്ഷയിലായിരുന്നു. ‘കമ്മിറ്റഡായോ’ എന്ന് അഞ്ജലി അമീര്‍ കമന്റിലൂടെ ചോദിച്ചത്. എന്നാല്‍ ഇതിന് നൂറിൻ നൽകിയിരിക്കുന്ന മറുപടി ഒരു സ്‌മെെലി മാത്രമാണ്. എല്ലാവിധ ആശംസകളും നേരുന്നതായി സംവിധായകൻ ഒമർ ലുലു കമന്റ് ചെയ്‌തു. വിവാഹത്തെ കുറിച്ചാണോ നൂറിൻ പറഞ്ഞിരിക്കുന്നതെന്ന് പോസ്റ്റിൽ നിന്ന് വ്യക്തമല്ലായിരുന്നു.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad