Header Ads

  • Breaking News

    കൊറോണ വൈറസ്: ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്



    തി​രു​വ​ന​ന്ത​പു​രം: കോ​റോ​ണ വൈ​റ​സ് ബാ​ധി​ത പ്ര​ദേ​ശ​മാ​യ ചൈ​ന​യി​ലെ വു​ഹാ​ന്‍ പ്ര​വിശ്യ​യി​ല്‍ കു​ടുങ്ങി​പ്പോ​യ ഇ​ന്ത്യാ​ക്കാ​രെ വി​മാ​ന​മാ​ര്‍​ഗം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​ക്ക് ക​ത്ത​യ​ച്ചു.

    വുഹാനിലെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളില്‍ നിന്നും അവരുടെ ബന്ധുക്കളില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച്‌ വുഹാനിലെ സ്ഥിതി കൂടുതല്‍ മോശമായിരിക്കുകയാണ്. മാത്രമല്ല, യിച്ചാങ് നഗരത്തിലും രോഗബാധയുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ വുഹാനിലേക്കോ സമീപത്ത് പ്രവര്‍ത്തിക്കുന്ന വിമാനത്താവളത്തിലേക്കോ പ്രത്യേക വിമാനം അയച്ച്‌ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് നടപടി വേണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

    വുഹാനില്‍ നിന്ന് തിരിച്ചെത്തുന്ന ഇന്ത്യക്കാര്‍ക്ക് ചികിത്സ ആവശ്യമാണെങ്കില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ സംസ്ഥാനം തയ്യാറാണ്. വുഹാനിലും യിച്ചാങിലും കുടുങ്ങിപ്പോയ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ആവശ്യമായ സഹായം എത്തിക്കാന്‍ ചൈനയിലെ ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad