Header Ads

  • Breaking News

    വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് വാങ്ങാവുന്ന മദ്യത്തിന് നിയന്ത്രണം


    വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്നും ലഭിക്കുന്ന മദ്യത്തിന് ഇനി നിയന്ത്രണം. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് നിന്ന് വാങ്ങാവുന്ന മദ്യത്തിന്റെ അളവ് ഒരു കുപ്പിയായി കുറയ്ക്കാനും സിഗററ്റ് കാര്‍ട്ടണുകള്‍ വില്‍ക്കുന്നത് നിരോധിക്കാനും വാണിജ്യമന്ത്രാലയം ശുപാര്‍ശ ചെയ്തത്. അത്യാവശ്യമില്ലാത്ത വസ്തുക്കളുടെ ഇറക്കുമതി കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് മദ്യ വില്‍പ്പന ഒരു കുപ്പി മാത്രമായി ചുരുക്കാനുള്ള നിര്‍ദേശം.
    നിലവില്‍ രാജ്യാന്തര യാത്രക്കാര്‍ക്ക് ഒരു സിഗരറ്റ് കാര്‍ട്ടണും രണ്ട് ലിറ്റര്‍ മദ്യവും നികുതിയില്ലാതെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍നിന്ന് വാങ്ങാനാവും. ഇത് പരിമിതപ്പെടുത്താനാണ് നിര്‍ദേശം. മറ്റു പല രാജ്യങ്ങളിലും ഒരു ലിറ്റര്‍ മദ്യവും ഒരു സിഗററ്റ് കാര്‍ട്ടണും മാത്രമേ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് വാങ്ങാവൂവെന്ന രീതി പിന്തുടരാനാണ് ശുപാര്‍ശയില്‍ ആവശ്യപ്പെടുന്നത്. ഇറക്കുമതി തീരുവ നല്‍കാതെ അന്തര്‍ദ്ദേശീയ യാത്രക്കാര്‍ക്ക് 50,000 രൂപയോളം വിലവരുന്ന സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്നവയാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad