Header Ads

  • Breaking News

    ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു: വാഹനങ്ങൾ തടഞ്ഞു; ബാങ്കുകൾ അടപ്പിച്ചു



    തിരുവനന്തപുരം: ദേശീയ പണിമുടക്ക് പുരോഗമിക്കുമ്പോൾ ചിലയിടത്ത് വാഹനങ്ങള്‍ തടഞ്ഞതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം തമ്ബാനൂരിലും ടെക്‌നോപാര്‍ക്കിലും കണ്ണൂര്‍ ഇരിട്ടിയിലും പണിമുടക്ക് അനുകൂലികള്‍ വാഹനം തടഞ്ഞതായാണ് ലഭിക്കുന്ന വിവരം. 

    ടെക്‌നോപാര്‍ക്കില്‍ ജീവനക്കാര്‍ക്കായി കോണ്‍വോയി വാഹനങ്ങള്‍ എത്തിയിരുന്നു. എന്നാല്‍, പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു. അതേസമയം, തൃശ്ശൂര്‍ കൊരട്ടി ഇന്‍ഫോപാര്‍ക്കിയില്‍ ജോലിക്കെത്തിയവരെ സമരാനുകൂലികള്‍ തടഞ്ഞു. തിരുവല്ലയില്‍ ഫെഡറല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക് ശാഖകള്‍ സിഐടിയു പ്രവര്‍ത്തകര്‍ അടപ്പിച്ചു.

    മിനിമം വേതനം വര്‍ധിപ്പിക്കണമെന്നതടക്കമുളള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത തൊഴിലാളി യൂണിയന്‍ പണിമുടക്ക് സംഘടിപ്പിച്ചിരിക്കുന്നത്. ബിഎംഎസ് ഒഴികെയുളള എല്ലാ ട്രേഡ് യൂണിയനുകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad