നിഴലായി എന്നും എന്റെ കൂടെ ഉണ്ടാകണം !!! ജൂലിയ്ക്ക് പിറന്നാള്‍ ആശംസയുമായി അനുശ്രീ

ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് ലഭിച്ച പ്രിയ താരമാണ് അനുശ്രീ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ എല്ലാം നായികയെ താരം തിളങ്ങിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അനുശ്രീയുടെ ഏറ്റവും പുതിയ പോസ്റ്റ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്.
മാതാപിതാക്കളോടുള്ള ഇഷ്ടം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ താരം ഇഷ്ടപ്പെടുന്നത്
മറ്റൊരാളോടാണ്. എപ്പോഴും പിന്നാലെ ഓടി നടക്കുന്ന ജൂലി എന്ന വളര്‍ത്തുനായയാണ് ആ താരം. ഇപ്പോഴിതാ ജൂലികുട്ടിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിക്കുകയാണ് അനുശ്രീ സോഷ്യല്‍മീഡിയയിലൂടെ. ഒരു അസുഖവും വരാതെ ഓടിച്ചാടി നടക്കാന്‍ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ എന്നും സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചിട്ടുണ്ട്.ജൂലിയൊടുത്തുളള ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. വളര്‍ത്തുമൃഗങ്ങളെ ഇത്രയധികം ഇഷ്ടമാണോ എന്നാണ് ആരാധകര്‍ കമന്റുകളില്‍ ഇപ്പോള്‍ ചോദിക്കുന്നത്. മഞ്ജുവാര്യര്‍ അഭിനയ കേന്ദ്രകഥാപാത്രമായ പ്രതി പൂവന്‍കോഴിയില്‍ അനുശ്രീ ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു.

കുറിപ്പ് വായിക്കാം:
ഇന്ന് എന്റെ ജൂലിയുടെ നാലാമത്തെ പിറന്നാള്‍ ആണ് ….എന്റെ ഷാഡോ ആയി എപ്പഴും എന്റെ പിന്നാലെ നടക്കുന്ന എന്റെ ജൂലികുട്ടിക്കു പിറന്നാള്‍ ആശംസകള്‍ …ഒരു അസുഖവും വരാതെ ഓടി ചാടി നടക്കാന്‍ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ …Happy 4th birthay juliekkutty…
www.ezhomelive.com
ليست هناك تعليقات
إرسال تعليق