Header Ads

  • Breaking News

    കാത്തിരിപ്പുകൾക്ക് അവസാനമായി; ഫഹദിന്റെ ‘ട്രാൻസ്’ റിലീസ് തീയതി പുറത്ത് വിട്ടു


    പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഫഹദിനെ നായകനാക്കി അൻവർ റഷീദ് ഒരുക്കുന്ന ട്രാൻസ്. തൊട്ടതെല്ലാം പൊന്നാക്കിയ അൻവർ റഷീദ് സംവിധാന രംഗത്തേക്ക് ഏഴ് വർഷങ്ങൾക്ക് ശേഷം തിരികെ വരുന്ന ചിത്രമാണ് ട്രാൻസ്. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. 2012ൽ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലിന് ശേഷം ഏഴ് വർഷം പിന്നിട്ട് അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാൻസ്. ചിത്രം നിർമ്മിക്കുന്നത് അൻവർ റഷീദ് എന്റര്‍ടെയിന്‍മെന്റ്സ് തന്നെയാണ്.കേരളത്തിലും തമിഴ്നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായി ഒരു വര്‍ഷത്തിലേറെ സമയമെടുത്താണ് ട്രാന്‍സ് പൂർത്തിയാക്കിയത്.

    നിരവധി തവണ റിലീസ് മാറ്റിവെച്ച ചിത്രം പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഫെബ്രുവരി 14 വാലെന്റൈൻസ് ഡേയിൽ തീയറ്ററുകളിലെത്തുകയാണ്. അണിയറ പ്രവർത്തകർ പുറത്തിറക്കിയ പുതിയ പോസ്റ്ററിലാണ് റിലീസ് തീയതി വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലിനെ കൂടാതെ വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ കാണാത്ത പുതിയ ഗെറ്റപ്പുകളിൽ ഫഹദ് എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അമൽ നീരദ് ആണ്. സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയാണ്.രാജമാണിക്യം, അണ്ണൻതമ്പി ,ചോട്ടാമുംബൈ, ഉസ്താദ് ഹോട്ടൽ എന്നിങ്ങനെ എണ്ണം പറഞ്ഞ നിരവധി ഹിറ്റുകൾ ആണ് അൻവർ റഷീദിന്റെ സംവിധാനത്തിൽ ഒരുങ്ങിയിട്ടുള്ളത്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad