ആയുര്‍വേദ കോളേജില്‍ റിസര്‍ച്ച് ഫെല്ലോ
തിരുവനന്തപുരം:
സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ രോഗനിദാന, പഞ്ചകര്‍മ്മ വകുപ്പുകളില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 20 - ന് രണ്ടു മണിക്ക് കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടത്തും.
പഞ്ചകര്‍മ്മ വകുപ്പിലെ തസ്തിക ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ളതാണ്.
ഭിന്നശേഷിക്കാരുടെ അഭാവത്തില്‍ മറ്റുള്ളവരേയും പരിഗണിക്കും.
ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത.
വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം അന്ന് 1.30ന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ഹാജരാകണം.

ليست هناك تعليقات
إرسال تعليق