മനുഷ്യ മഹാശൃംഖല കഴിഞ്ഞ് മടങ്ങവേ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു
വഞ്ചിയൂര്‍:
മനുഷ്യ മഹാശൃംഖല കഴിഞ്ഞ് മടങ്ങവേ തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. വഞ്ചിയൂര്‍ ബ്ലോക്ക് സെക്രട്ടറി നിതിനാണ് വെട്ടേറ്റത്. പരിക്കേറ്റ നിതിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യക്തി വൈരാഗ്യമാണ് ആക്രമണ കാരണമെന്നാണ് സൂചന.
സുമേഷ് എന്നയാളാണ് നിതിനെ വെട്ടിയത്. ഇയാളെ പൊലീസ് പിടികൂടി. അതേസമയം സംഭവത്തില്‍ മയക്കുമരുന്ന് മാഫിയയ്ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുന്നതായി പൊലീസ് പറഞ്ഞു.
ليست هناك تعليقات
إرسال تعليق